തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് സ്വാതന്ത്ര്യദിനാഘോഷത്തിൽ അംഗങ്ങൾ

തൃശൂർ അസോസിയേഷൻ സ്വാതന്ത്ര്യദിനാഘോഷം

കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് നേതൃത്വത്തിൽ ഇന്ത്യയുടെ 80ാമത് സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രസിഡന്റ് രജീഷ് ചിന്നൻ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ജോയ് ചിറ്റിലപ്പിള്ളി, വനിതാവേദി സെക്രട്ടറി സുബൈദ ഷാജഹാൻ, വനിതാവേദി ജോയിന്റ് സെക്രട്ടറി ക്രിസ്റ്റൽ മഞ്ഞളി, സോഷ്യൽ വെൽഫെയർ കൺവീനർ സുധീർ കല്ലായിൽ, ആർട്സ് കൺവീനർ രമേഷ് കെ. നായർ, മീഡിയ കൺവീനർ ജിൽ ചിന്നൻ, സ്പോർട്സ് കൺവീനർ മുകേഷ് ഗോപാലൻ, കളിക്കളം കൺവീനർ സാന്ദ്ര മരിയ സിജോയ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.

ജനറൽ സെക്രട്ടറി പി.എസ്.സുജീഷ് സ്വാഗതവും ട്രഷറർ മനോജ്‌ കുരുംബയിൽ നന്ദിയും പറഞ്ഞു. ​ആഘോഷ ഭാഗമായി, അംഗങ്ങളുടെ കുട്ടികൾക്കായി സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിപ്പിക്കുന്ന പ്രച്ഛന്ന വേഷ മത്സരവും, ഏരിയകൾക്കായി ദേശഭക്തിഗാന മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.

ശ്രുതി, കളിക്കളം സെക്രട്ടറി മാസ്റ്റർ ഏദെൽ ജോസഫ് ജിൽ, ജോയിന്റ് സെക്രട്ടറി ഷസ ഷാജഹാൻ എന്നിവർ അവതാരകരായി. പങ്കെടുത്തവർക്കായി മധുരപലഹാരങ്ങളും ലഘുഭക്ഷണവും വിതരണം ചെയ്തു.

Tags:    
News Summary - Thrissur Association Independence Day Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.