പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ വിഭാഗം വ്യാപാര സ്ഥാപനത്തിൽ
പരിശോധന നടത്തുന്നു
Posted On
date_range Updated On
date_range മൂന്ന് ടൺ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു
കുവൈത്ത് സിറ്റി: വ്യാപാര സ്ഥാപനങ്ങളിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ വിഭാഗം പരിശോധന നടത്തി. വിവിധ സ്ഥാപനങ്ങളിൽനിന്ന് കേടായതും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതുമായ മൂന്ന് ടൺ ഭക്ഷ്യവസ്തുക്കൾ സംഘം പിടിച്ചെടുത്ത് നശിപ്പിച്ചു. അസിമ മാർക്കറ്റുകളിലെ രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയ ഒമ്പത് വ്യത്യസ്ത നിയമലംഘനങ്ങൾക്ക് നോട്ടീസ് നൽകി. പരിശോധന തുടരുമെന്നും നിയമങ്ങൾ പാലിക്കാനും കേടായവ വിൽപനക്ക് വെക്കരുതെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.