പ്രതികളും പിടിച്ചെടുത്ത മദ്യവും
കുവൈത്ത് സിറ്റി: രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച വൻതോതിൽ മദ്യം പിടിച്ചെടുത്തു. തുറമുഖം വഴി പ്രൊഫഷനൽ രീതിയിൽ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 1,120 കുപ്പി ഇറക്കുമതി ചെയ്ത മദ്യമാണ് ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോൾ പിടിച്ചെടുത്തത്. സംഭവത്തിൽ മൂന്ന് ഏഷ്യൻ സ്വദേശികൾ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അത്യാധുനിക രീതിയിൽ ബോകസുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യകുപ്പികൾ. തുറമുഖം വഴി മദ്യം രാജ്യത്ത് എത്തിക്കാനായിരുന്നു ശ്രമം.
പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും കള്ളക്കടത്തും വിതരണവും ചെറുക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുന്നവർ സമൂഹത്തിന്റെ സുരക്ഷക്ക് ഭീഷണിയുമാകുന്നവർ എന്നിവർക്കെരെ ശക്തമായ നടപടി തുടരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.