റി​ങ് റോ​ഡി​ൽ മ​റി​ഞ്ഞ ട്ര​ക്ക്

റി​ങ് റോ​ഡി​ൽ ട്ര​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം

കു​വൈ​ത്ത് സി​റ്റി: ഫി​ഫ്ത് റി​ങ് റോ​ഡി​ൽ ഡീ​സ​ൽ ബാ​ര​ലു​ക​ൾ ക​യ​റ്റി​യ ട്ര​ക്ക് മ​റി​ഞ്ഞു. ബാ​ര​ലു​ക​ൾ റോ​ഡി​ൽ വീ​ണ​ത് ഡീ​സ​ൽ ചോ​ർ​ച്ച​ക്കും ഇ​ട​യാ​ക്കി. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞാ​ണ് അ​പ​ക​ടം. ഡീ​സ​ൽ ബാ​ര​ലു​ക​ളും മ​റ്റു വ​സ്തു​ക്ക​ളു​മാ​യി വ​ന്ന ട്ര​ക്ക് ഓ​ടി​ക്കൊണ്ടി​രി​ക്കു​ന്ന​തി​നി​ടെ മ​റി​യു​ക​യാ​യി​രു​ന്നു.

അ​ർ​ദി​യ അ​ഗ്നി​ശ​മ​ന സേ​ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​ഗ്നി​ശ​മ​ന സേ​ന ചോ​ർ​ച്ച നി​യ​ന്ത്രി​ച്ച് അ​പ​ക​സ്ഥ​ലം സു​ര​ക്ഷി​ത​മാ​ക്കി. ട്ര​ക്ക് റോ​ഡി​ൽനി​ന്ന് മാ​റ്റു​ക​യും ചെ​യ്തു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്ന് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു. 

Tags:    
News Summary - The truck overturned on the ring road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.