Posted On
date_range Updated On
date_range മോഷ്ടാവ് അറസ്റ്റിൽ
മോഷ്ടാവ് അറസ്റ്റിൽകുവൈത്ത് സിറ്റി: ജഹ്റ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിൽ മോഷ്ടാവ് അറസ്റ്റിലായി. അടുത്തിടെ സുലൈബിയ പ്രദേശത്ത് മോഷണം നടത്തിയ ഇയാൾ 16 മോഷണക്കേസുകളിൽ പ്രതിയാണെന്ന് അധികൃതർ വ്യക്തമാക്കി. നിരവധി ക്രിമിനൽ റെക്കോഡുകളും ഇയാൾക്കെതിരെയുണ്ട്. മഹ്ബൂല പ്രദേശത്തെ കെട്ടിടത്തിന്റെ ഒരു നിലക്ക് തീയിട്ട ആളെയും അധികൃതർ പിടികൂടി. അഹമ്മദി ഗവർണറേറ്റ് അന്വേഷണ വകുപ്പാണ് പ്രതിയെ പിടികൂടിയത്. പ്രതികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.