കെ.കെ.ഐ.സി കേന്ദ്ര കൗൺസിൽ ടി.പി.അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഗസ്സയിലെ വെടിനിർത്തലും സമാധാന ഉടമ്പടിയും സ്വാഗതാർഹമാണെന്നും അന്യായ ആക്രമണങ്ങൾക്ക് വൈകിയാണെങ്കിലും അറുതിയാവുന്നത് ആശ്വാസകരമാണെന്നും കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ കേന്ദ്ര കൗൺസിൽ (കെ.കെ.ഐ.സി). ഇസ്രായേൽ അധിനിവേശം പൂർണമായും അവസാനിപ്പിച്ച് സ്വതന്ത്ര പരമാധികാരമുള്ള ഫലസ്തീൻ രാഷ്ട്രം നിലവിൽവരുന്നതോടെ മാത്രമേ യഥാർത്ഥവും ശാശ്വതവുമായ പരിഹാരമുണ്ടാവുകയുള്ളൂ എന്നും ചൂണ്ടികാട്ടി.
ഇതിനായി ലോകനേതൃത്വത്തിന്റെ പരിശ്രമങ്ങൾ തുടർന്നും ഉണ്ടാകമെന്നും കേന്ദ്ര കൗൺസിൽ മീറ്റ് പ്രമേയം ചൂണ്ടിക്കാട്ടി. അടുത്ത മൂന്നുമാസക്കാലത്തേക്കുള്ള പ്രവർത്തന രൂപരേഖക്കും അംഗീകാരം നൽകി. വിസ്ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ കോഴിക്കോട് നോർത്ത് ജില്ല പ്രസിഡന്റ് ടി.പി.അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ഇസ്ലാഹീ സെന്റർ പ്രസിഡന്റ് പി.എൻ.അബ്ദുൽ ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ സ്വാഗതവും വൈസ് പ്രസിഡന്റ് സി.പി അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.