കുവൈത്ത് സിറ്റി: കാലഹരണപ്പെട്ട ഉൽപന്നങ്ങൾ വിറ്റ കോസ്മെറ്റിക്സ് ഷോപ്പ് വാണിജ്യ-വ്യവസായ മന്ത്രാലയം അടച്ചുപൂട്ടി. സൗന്ദര്യവർധക വസ്തുക്കളും കോൺടാക്റ്റ് ലെൻസുകളും വിൽക്കുന്ന സ്റ്റോറിൽ പലതിന്റെയും കാലാവധി രേഖപ്പെടുത്തിയിരുന്നില്ല. ശരിയായ ലേബലുകൾ പതിക്കാതെ ഉപഭോക്താക്കളെ കബളിപ്പിക്കുന്നതാണ് ഇതെന്നാണ് കണ്ടെത്തൽ.
നിർമാതാവിന്റെ വിലാസവും ഉൽപന്നങ്ങളിൽ രേഖപ്പെടുത്തപ്പെട്ടിരുന്നില്ല. ആരോഗ്യമന്ത്രാലയവുമായി സഹകരിച്ചാണ് വാണിജ്യനിയന്ത്രണ സംഘം ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. പിടിച്ചെടുത്ത സാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.