രോഗപ്രതിരോധ സൂചികയിൽ മുന്നേറി കുവൈത്ത്; 91 ശതമാനം നേട്ടം

കുവൈത്ത് സിറ്റി: ലോകാരോഗ്യ സംഘടനയുടെ കിഴക്കൻ മെഡിറ്ററേനിയൻ മേഖല 2025 ലെ രോഗപ്രതിരോധ പരിപാടി പ്രകടന സൂചികയിൽ മുന്നേറി കുവൈത്ത്. നാഷനൽ ഇമ്യൂണൈസേഷൻ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പുകളുടെ മൂല്യനിർണയ സൂചകങ്ങളിൽ കുവൈത്ത് 91 ശതമാനം നേട്ടം കൈവരിച്ചു. 2023 ലെ മൂല്യനിർണയത്തിൽനിന്ന് 16 പോയന്റുകളുടെ ഗണ്യമായ കുതിപ്പ് കുവൈത്ത് രേഖപ്പെടുത്തി.

അന്ന് പ്രകടന നിരക്ക് 75 ശതമാനമായിരുന്നു.രോഗപ്രതിരോധത്തിലെ ഉയർന്ന തലത്തിലുള്ള അവബോധം, ശാസ്ത്രീയ ശിപാർശകളുടെ പ്രയോഗം, രോഗപ്രതിരോധ പദ്ധതി ശക്തിപ്പെടുത്തൽ, ഡേറ്റ അടിസ്ഥാനമാക്കിയുള്ള നടപടികൾ, രോഗപ്രതിരോധവുമായി ബന്ധപ്പെട്ട ആരോഗ്യ നയങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങി നിരവധി പ്രധാന സൂചകങ്ങളിൽ കുവൈത്ത് പുരോഗതി കൈവരിച്ചതായി മന്ത്രാലയം കൂട്ടിച്ചേർത്തു. രോഗപ്രതിരോധ നയങ്ങൾ ശക്തിപ്പെടുത്തുന്നതിലും മികച്ച രീതികൾ നടപ്പിലാക്കുന്നതിലും രാജ്യത്തിന്റെ പ്രതിബദ്ധതയാണ് ഈ നേട്ടം അടിവരയിടുന്നത്. സാങ്കേതിക ജീവനക്കാരുടെയും ഉപദേശക സമിതികളിലെ വിദഗ്ധരുടെയും പരിശ്രമത്തിന്റെയും ഡിജിറ്റൽ സാങ്കേതിക പ്രവർത്തനങ്ങളുടെയും ഫലമായാണ് മുന്നേറ്റമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - Kuwait advances in immunity index; 91 percent gain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.