കുവൈത്ത് സിറ്റി: സിവിൽ ഐഡി കാർഡിന് അപേക്ഷിച്ചവരെ കാർഡ് തയാറായാൽ സാഹിൽ ആപ്ലിക്കേഷൻ വഴി അറിയിക്കാൻ സംവിധാനം ഏർപ്പെടുത്തിയതായി സിവിൽ ഇൻഫർമേഷൻ പബ്ലിക് അതോറിറ്റി മേധാവി ജാബിർ അൽ കൻദരി പറഞ്ഞു. കാർഡ് ലഭ്യമാകുന്ന സ്ഥലവും വെൻഡിങ് മെഷീൻ നമ്പറും അറിയാൻ കഴിയും. പുതുക്കിയ സിവിൽ ഐഡി കാർഡുകൾ ഉടമകൾ ശേഖരിക്കാത്തതിനെ തുടര്‍ന്ന് മെഷീനുകളിൽ കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടായിരുന്നു.
ഐ.ഡി കാർഡുകൾ വിതരണത്തിന് സജ്ജമായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ അതോറിറ്റിയുടെ വെബ്സൈറ്റിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. 1889988 എന്ന നമ്പറിൽ വിളിച്ചാലും സ്റ്റാറ്റസ് അറിയാമായിരുന്നു. സാഹിൽ ആപ്ലിക്കേഷനിലൂടെ അറിയാൻ കഴിയുന്നത് രാജ്യനിവാസികൾക്ക് കൂടുതൽ സൗകര്യപ്രദമാകും. നോട്ടിഫിക്കേഷൻ ലഭിച്ചാൽ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഹെഡ് ഒഫിസിലും ജഹ്റയിലേയും അഹമ്മദിയിലെയും ശാഖകളിലുമെത്തി കാർഡ് കൈപ്പറ്റാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.