കു​വൈ​ത്ത്​ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

പ്ര​ധാ​ന​മ​ന്ത്രി ആ​ഭ്യ​ന്ത​ര, പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്​ ആ​ഭ്യ​ന്ത​ര, പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ ആ​സ്ഥാ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. മ​ന്ത്രി​മാ​രു​ടെ​യും ഉ​ന്ന​ത ഉ​​ദ്യോ​ഗ​സ്ഥ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു. ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ്​ താ​മി​ർ അ​ലി സ​ബാ​ഹ്​ അ​ൽ സാ​ലിം അ​സ്സ​ബാ​ഹ്, അ​ണ്ട​ർ സെ​ക്ര​ട്ട​റി ലെ​ഫ്​​റ്റ​ന​ൻ​റ്​ ജ​ന​റ​ൽ ഇ​സ്സാം അ​ൽ ന​ഹാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ൽ സ്വീ​ക​രി​ച്ച​ത്. കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ ജീ​വ​ന​ക്കാ​രു​ടെ മി​ക​ച്ച സേ​വ​ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു.

ആ​രും നി​യ​മ​ത്തി​ന്​ അ​തീ​ത​ര​ല്ലെ​ന്നും എ​ല്ലാ​വ​രോ​ടും ഒ​രു​പോ​ലെ നീ​തി​പൂ​ർ​വം പെ​രു​മാ​റ​ണ​മെ​ന്നും മാ​തൃ​ക വ്യ​ക്​​തി​ത്വ​ങ്ങ​ളാ​യി മാ​റാ​ൻ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ ക​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ ആ​സ്ഥാ​ന​ത്തി​ൽ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹ​മ​ദ്​ ജാ​ബി​ർ അ​ലി അ​സ്സ​ബാ​ഹ്, സാ​യു​ധ​സേ​ന ത​ല​വ​ൻ ശൈ​ഖ്​ ഖാ​ലി​ദ്​ സാ​ലി​ഹ്​ അ​സ്സ​ബാ​ഹ്, അ​ണ്ട​ർ സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ശൈ​ഖ്​ ഫ​ഹ​ദ്​ ജാ​ബി​ർ അ​ൽ അ​ലി അ​സ്സ​ബാ​ഹ്​ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ സ്വീ​ക​രി​ച്ചു.

Tags:    
News Summary - The Prime Minister visited the Ministries of Home Affairs and Defense.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.