കുവൈത്ത് സിറ്റി: രാജ്യത്ത് ഗാർഹിക തൊഴിലാളികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 5.6 ഗാര്‍ഹിക തൊഴിലാളികള്‍ കുറഞ്ഞതായി ‘അൽ ഷാൽ’ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷത്തിലെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 44,000ലേറെ പേരുടെ കുറവാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് 7.45 ലക്ഷം പേർ ഗാര്‍ഹിക തൊഴിലാളികളാണ് നിലവിലുള്ളത്. ഇവരിൽ 4.15 ലക്ഷം സ്ത്രീകളും 3.30 ലക്ഷം പുരുഷന്മാരുമാണ്.
നിലവില്‍ 42.2 ശതമാനവുമായി ഇന്ത്യക്കാരാണ് ഗാര്‍ഹിക തൊഴിലാളികളില്‍ ഒന്നാം സ്ഥാനത്ത്. തൊട്ട് പിറകില്‍ 17.9 ശതമാനവുമായി ശ്രീലങ്കക്കാരും, ഫിലിപ്പീൻസുമാണുള്ളത്. നിലവില്‍ കുവൈത്തിലെ മൊത്തം പ്രവാസി തൊഴിലാളികളില്‍ 25.2 ശതമാനവും ഗാര്‍ഹിക തൊഴിലാളികളാണ്.അതേസമയം, രാജ്യത്ത് തൊഴിൽ വിസ തർക്കങ്ങളും ഷെൽട്ടർ പ്രവേശനവും വർധിച്ചു. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ കണക്കുകൾ പ്രകാരം 2025ന്റെ ആദ്യ പകുതിയിൽ മാത്രം 20,898-ലധികം വർക്ക് പെർമിറ്റ് പരാതികളും 21,000-ത്തിലധികം ഹാജരാകാതിരിക്കൽ, പിരിച്ചുവിടൽ നോട്ടീസുകളും ഫയൽ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.