കുവൈത്ത് സിറ്റി: കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ കുവൈത്ത് ഓയിൽ കമ്പനിയുടെ (കെ.ഒ.സി) ഡ്രില്ലിങ് ആൻഡ് എക്സ്പ്ലോറേഷൻ കുഴിച്ചത് 1,337 എണ്ണക്കിണറുകൾ. 2023 നും 2025 നും ഇടയിൽ കെ.ഒ.സി 5,783 എണ്ണ ഉൽപാദന കിണറുകൾ നന്നാക്കി. നാല് ശതമാനത്തിൽ താഴെ കിണറുകൾ അറ്റകുറ്റപ്പണിക്കായി അടച്ചിട്ടു. അടഞ്ഞുകിടക്കുന്നതോ കുറഞ്ഞ ഉൽപാദനം ഉള്ളതോ ആയ കിണറുകൾ പുനഃസ്ഥാപിക്കുന്നതോടെ പ്രതിദിനം 10,000 ബാരലിലധികം എണ്ണ ഉൽപാദിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.
2035 ആകുമ്പോഴേക്കും എണ്ണ ഉൽപാദനം പ്രതിദിനം നാല് ദശലക്ഷം ബാരലിലെത്താനും 2040 വരെ ആ നിലനിലനിർത്താനുമാണ് കെ.ഒ.സിയുടെയും കുവൈത്ത് പെട്രോളിയം കോർപറേഷന്റെയും (കെ.പി.സി) തന്ത്രം. പ്രവർത്തനച്ചെലവ് കുറക്കുകയും കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള തന്ത്രവും കെ.ഒ.സി നടപ്പിലാക്കിവരുന്നു. ഇന്നൊവേഷൻ ആൻഡ് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ടീം സൃഷ്ടിച്ചു ഐ.ടി ഇൻഫ്രാസ്ട്രക്ചർ പുനഃക്രമീകരിച്ചു.
ഡേറ്റ ഗുണനിലവാരം, ഓട്ടോമേഷൻ, സംയോജനം എന്നിവ ഗണ്യമായി വർധിപ്പിച്ചു ഈ വർഷം നിരവധി ഡിജിറ്റൽ സംരംഭങ്ങൾ ആരംഭിച്ചു. ഡിജിറ്റൈസേഷനും ഡേറ്റ സംയോജനവും വഴി ഡ്രില്ലിങ് ഡേറ്റയുടെ ഓട്ടോമേഷൻ പ്രാപ്തമാക്കി പ്രവർത്തന കാര്യക്ഷമതയും മെച്ചപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.