Posted On
date_range Updated On
date_range അബ്ദുറഹ്മാൻ മുസ്ലിയാരുടെ വിയോഗത്തിൽ അനുശോചിച്ചു
കുവൈത്ത് സിറ്റി: സമസ്ത കേരള ജംഇയ്യതുൽ ഉലമ വൈസ് പ്രസിഡന്റും ചട്ടഞ്ചാൽ മലബാർ ഇസ്ലാമിക് കോംപ്ലക്സ് ജനറൽ സെക്രട്ടറിയുമായ യു.എം അബ്ദുറഹ്മാൻ മുസ്ലിയാരുടെ വിയോഗത്തിൽ കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ അനുശോചനം രേഖപ്പെടുത്തി. മത-സാമൂഹിക രംഗങ്ങളിൽ അരനൂറ്റാണ്ടിലേറെ സജീവ സാന്നിധ്യമായിരുന്ന,
നൂറുകണക്കിനാളുകള്‍ക്ക് ദീനി വിജ്ഞാനം പകര്‍ന്ന് നല്കിയ അതുല്യ പണ്ഡിത പ്രതിഭയായിരുന്ന യു.എം. അബ്ദുറഹ്മാൻ മുസ്ലിയാർ. അദ്ദേഹത്തിന്റെ വിയോഗം സമസ്തക്കും സമൂഹത്തിനും തീരാ നഷ്ടമാണെന്നും കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.