Representational Image
Posted On
date_range Updated On
date_range മഴക്കാലം നേരിടാനുള്ള തയാറെടുപ്പുകൾ വിലയിരുത്തി കുവൈത്ത് ഭരണകൂടം
കുവൈത്ത് സിറ്റി: കുവൈത്തിൽ മഴക്കാലത്തെ നേരിടാനുള്ള തയാറെടുപ്പുകൾ വിലയിരുത്തുന്നതിനായി സിവിൽ ഡിഫൻസ് കമ്മിറ്റി യോഗം ചേർന്നു. മഴക്കാലത്തെ നേരിടാൻ ആവശ്യമായ പ്രവർത്തനങ്ങളും പദ്ധതികളുടെ അവലോകനവും യോഗം ചർച്ച ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷ മാധ്യമ വിഭാഗം വാർത്തക്കുറിപ്പിൽ അറിയിച്ചു. മഴക്കാലം മുന്നിൽ കണ്ടു രക്ഷാപ്രവർത്തനങ്ങൾക്ക് എല്ലാ വിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഹൈവേകളിലെ മാൻഹോൾ കവറുകൾ മാറ്റുവാനുള്ള പ്രവര്‍ത്തനങ്ങള്‍ റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് പബ്ലിക് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടന്നു വരുകയാണ്. മഴക്കാലത്ത് രക്ഷാപ്രവർത്തനങ്ങള്‍ നല്‍കുന്നതിനും അടിയന്തര സഹായങ്ങള്‍ എത്തിക്കുന്നതിനുമായി ഓപറേഷന് റൂം സജ്ജമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.