Posted On
date_range Updated On
date_range ഇന്ത്യൻ എംബസി ജനസമ്പർക്ക പരിപാടി നടത്തി
ഇന്ത്യൻ എംബസി ജനസമ്പർക്ക പരിപാടി നടത്തികുവൈത്ത് സിറ്റി: ഇന്ത്യൻ എംബസി ജനസമ്പർക്ക പരിപാടി സംഘടിപ്പിച്ചു. ഇപ്പോൾ എംബസി എല്ലാ ആഴ്ചയിലും ജനസമ്പർക്ക പരിപാടി നടത്തുന്നുണ്ട്. ഒൗട്ട്സോഴ്സിങ് കേന്ദ്രങ്ങളിൽ ഉൾപ്പെടെയാണ് ജനസമ്പർക്കം ഷെഡ്യൂൾ ചെയ്യുന്നത്. പൊതുയോഗ മാതൃകയിൽനിന്ന് വ്യത്യസ്തമായി ആളുകളുടെ പരാതി അംബാസഡർ നേരിട്ട് കേൾക്കുകയും പരിഹാര നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന രീതിയാണ് സ്വീകരിച്ചത്. പരാതി പരിഹാര സംവിധാനം മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായാണ് ഓപ്പൺ ഹൗസ് ആഴ്ച തോറും നടത്താൻ എംബസ്സി തീരുമാനിച്ചത്. നേരത്തെ എംബസ്സി ഓഡിറ്റോറിയത്തിലും ഓൺലൈൻ പ്ലാറ്റ്ഫോമിലും ആയി നടന്നു വന്നിരുന്ന പരിപാടി ഔട്ട് സോഴ്സിങ് കേന്ദങ്ങളിലെക്ക് കൂടി വ്യാപിപ്പിച്ചതും ഇതിെൻറ ഭാഗമായാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.