ഇൻകാസ് കുവൈത്ത് വിജയാഘോഷത്തിൽനിന്ന് 

ഇൻകാസ് വിജയാഘോഷം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മന്ത്രിസഭ അധികാരമേറ്റതിന്റെ ആഹ്ലാദത്തിൽ ഇൻകാസ് കുവൈത്ത് അബ്ബാസിയയിൽ വിജയാഘോഷം സംഘടിപ്പിച്ചു. മധുരപലഹാരങ്ങളും ത്രിവർണ്ണ കേക്കും വിതരണം ചെയ്ത് പ്രവർത്തകർ ആഹ്ലാദം പങ്കിട്ടു. പുതിയ ഭരണകൂടം കേരളത്തിന്റെ വികസനത്തിലും പ്രവാസി ക്ഷേമത്തിലും പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുമെന്ന് ചടങ്ങിൽ സംസാരിച്ച നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു.

പ്രവാസികളുടെ പുനരധിവാസം, അനിയന്ത്രിതമായ വിമാനക്കൂലി വർധനവ് തുടങ്ങിയ പ്രവാസി വിരുദ്ധ നയങ്ങൾക്കെതിരെ മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്നും അറിയിച്ചു. പുതിയ സർക്കാറിന് പ്രവാസലോകത്തുനിന്നും എല്ലാവിധ പിന്തുണയും ഇൻകാസ് വാഗ്ദാനം ചെയ്തു. ഇൻകാസ് കുവൈത്ത് ചെയർമാൻ രാജീവ് നടുവിലമുറി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ തോമസ് പള്ളിക്കൽ, മീഡിയ കൺവീനർ മധു മാഹി, ബാബു പനമ്പള്ളി, കുര്യൻ തോമസ് പൈനുംമൂട്ടിൽ, മാത്യു ചെന്നിത്തല, അനിൽ വള്ളികുന്നം, സുനിൽജിത് മണ്ണാർക്കാട്, അലക്സ് മാനന്തവാടി, ജെയിംസ് വി.കൊട്ടാരം, ഷിജു ഓതറ, തമ്പി ലൂക്കോസ്, രതീഷ് കുമ്പളത്ത്, ജോൺ തോമസ് കൊല്ലകടവ്, ഒസാമ വാഹിദ്, സുമിത് പത്തനംതിട്ട, പ്രകാശ് ചിറ്റേഴത്ത്, ശശി വലിയകുളങ്ങര, സജി മോൻ, ആദർശ്, വിനോദ് കൊല്ലം, രതീഷ് എരിമറ്റത്തിൽ, ടോം തിരുവനന്തപുരം, രെഞ്ചു, ഷിബു കുമരകം, ജോർജ് തോമസ്, രാജേഷ് കുമാർ സോമശേഖരൻ പിള്ള എന്നിവർ സംസാരിച്ചു. സെക്രട്ടറി അനൂപ് സോമൻ സ്വാഗതവും ട്രഷറർ അലക്സ് മാത്യു പുത്തൂർ നന്ദിയും പറഞ്ഞു. 

Tags:    
News Summary - The Incas organized a victory celebration.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.