കുവൈത്ത് സിറ്റി: കുവൈത്ത് സർക്കാറും ഗൂഗിൾ ക്ലൗഡും തമ്മിലുള്ള കരാറിന്റെ ഭാഗമായുള്ള നടപടികൾ ആരംഭിച്ചു. സർക്കാർ സംവിധാനങ്ങളെ ഗൂഗിൾ ക്ലൗഡിലേക്ക് മാറ്റാനും, സുരക്ഷിതമായ ഡേറ്റ കൈമാറ്റത്തിനായി നാഷണൽ ഡാറ്റ എക്സ്ചേഞ്ച് പ്ലാറ്റ്ഫോം സ്ഥാപിക്കാനും പദ്ധതികൾ തുടങ്ങി.
എട്ട് സർക്കാർ സ്ഥാപനങ്ങളിലായി 67ലധികം ഡിജിറ്റൽ ഇന്റർഫേസുകൾ ഇതിനകം പ്രവർത്തനം തുടങ്ങി. സർക്കാറും ഗൂഗിൾ ക്ലൗഡും തമ്മിലുള്ള കരാർ കുവൈത്തിന്റെ ഡിജിറ്റൽ ഭാവിയിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പാണെന്ന് കമ്യൂണിക്കേഷൻസ് സഹമന്ത്രി ഒമർ അൽ ഒമർ അറിയിച്ചു. ‘ക്ലൗഡ് ഡേ കുവൈത്ത്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ ജീവനക്കാരുടെ ഡിജിറ്റൽ പരിശീലനം, ഗൂഗിൾ മാപ്പ് ഡേറ്റ മെച്ചപ്പെടുത്തൽ, ടൂറിസം രംഗത്ത് എ.ഐ ഉപയോഗം തുടങ്ങിയ മൂന്ന് പദ്ധതികളാണ് നിലവിലെന്ന് ഗൂഗിൾ ക്ലൗഡ് ജനറൽ മാനേജർ ഷൈമ അൽ ടെർകൈറ്റ് പറഞ്ഞു. ഇതിനകം 2,000ത്തിലധികം കുവൈത്തികള്‍ക്ക് ഗൂഗിൾ ക്ലൗഡ് സാങ്കേതികവിദ്യകളിൽ പരിശീലനം ലഭിച്ചതായും അവർ അറിയിച്ചു. കുവൈത്തിന്റെ ഡിജിറ്റൽ പരിവർത്തനത്തിന് ഗൂഗിൾ പൂർണ പിന്തുണ നൽകുമെന്ന് മിഡിൽ ഈസ്റ്റ് ഗൂഗിൾ ക്ലൗഡ് ഡയറക്ടർ അബ്ദുൽറഹ്മാൻ അൽ ദഹെബാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.