Posted On
date_range Updated On
date_range കുവൈത്തിെൻറ പങ്കിനെ പ്രകീർത്തിച്ച് യൂറോപ്യൻ യൂനിയൻ
കുവൈത്ത് സിറ്റി: ജി.സി.സി െഎക്യം സാധ്യമാക്കുന്നതിൽ കുവൈത്ത് വഹിച്ച നിർണായക പങ്കിനെ പ്രകീർത്തിച്ച് യൂറോപ്യൻ യൂനിയൻ. മൂന്ന് വർഷത്തിലേറെയായി തുടരുന്ന അസ്വാരസ്യം തീർക്കാൻ കഴിഞ്ഞത് ശുഭവാർത്തയാണ്. കുവൈത്തും അമേരിക്കയും നിർവഹിച്ച മധ്യസ്ഥ ശ്രമങ്ങൾ ബഹുമാനം അർഹിക്കുന്നു. ബന്ധം കൂടുതൽ ശക്തമാക്കാൻ സ്വീകരിക്കുന്ന നടപടികൾക്ക് യൂറോപ്യൻ യൂനിയെൻറ എല്ലാ പിന്തുണയുമുണ്ടാവുമെന്ന് ഇ.യു വിദേശകാര്യ, സുരക്ഷാ നയ വക്താവ് പീറ്റർ സ്റ്റാനോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.