Posted On
date_range Updated On
date_range ജൂൺ 27 മുതൽ ജൂലൈ ഒന്നുവരെ എംബസി കോൺസുലർ സേവനം മുടങ്ങും
കുവൈത്ത് സിറ്റി: ജൂൺ 27 മുതൽ ജൂലൈ ഒന്നുവരെ കുവൈത്തിലെ ഇന്ത്യൻ എംബസി കോൺസുലർ സർവിസുകൾ മുടങ്ങും. അംബാസഡർക്കും ഏതാനും എംബസി ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷ നടപടികളുടെ ഭാഗമായാണിത്.
വളരെ അത്യാവശ്യമായ കോൺസുലർ സേവനങ്ങൾ മാത്രം മുൻകൂട്ടി അപ്പോയൻറ്മെൻറ് എടുത്ത് നടത്താം. അത്യാവശ്യ കോൺസുലർ സേവനങ്ങൾക്ക് cons1.kuwait.gov.in എന്ന മെയിൽ വിലാസത്തിൽ ബന്ധപ്പെട്ടാണ് അപ്പോയൻറ്മെൻറ് എടുക്കേണ്ടത്. അടുത്ത രണ്ട് ആഴ്ചകളിൽ നിശ്ചയിച്ച എംബസിയുടെ എല്ലാ പരിപാടികളും മറ്റൊരവസരത്തിലേക്ക് മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.