Posted On
date_range Updated On
date_range കുറ്റവാളിയെ നാടുകടത്തി
കുവൈത്ത് സിറ്റി: സിറിയയിൽ നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടയാളെ കുവൈത്ത് നാടുകടത്തി. സിറിയൻ കോടതി 15 വർഷം തടവിന് ശിക്ഷിച്ച സിറിയക്കാരനെയാണ് നാടുകടത്തിയത്. ഇയാൾ നിരവധി കുട്ടികളെ ദുരുപയോഗം ചെയ്തതായി റിപ്പോർട്ടുണ്ട്. കുട്ടികളെ പീഡിപ്പിച്ചതായി പ്രതി സിറിയൻ കാസേഷൻ കോടതിയിൽ സമ്മതിച്ചതായി അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു.
സിറിയയിൽനിന്ന് പ്രതി കുവൈത്തിലേക്ക് കടന്ന് സലൂണിൽ ജോലി ചെയ്തു വരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.