കോവിഡ്​ വാക്​സിൻ അടുത്ത വർഷം ആദ്യം എത്തിയേക്കും

കുവൈത്ത്​ സിറ്റി: കുവൈത്തിൽ കോവിഡ്​ പ്രതിരോധ വാക്​സിൻ അടുത്ത വർഷം ആദ്യം എത്തിയേക്കും. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച്​ അൽ ഖബസ്​ ദിനപത്രമാണ്​ ഇക്കാര്യം റിപ്പോർട്ട്​ ചെയ്​തത്​. ആദ്യ ബാച്ച്​ ആയി 10 ലക്ഷം ഡോസ്​ ആണ്​ ഇറക്കുമതി ചെയ്യുക. ഇത്​ സ്വദേശികൾക്കാണ്​ വിതരണം ചെയ്യുക. ഒരാൾക്ക്​ രണ്ടു​ ഡോസ്​ വീതം നൽകും.

പിന്നീട്​ ആരോഗ്യജീവനക്കാർ, കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിലുള്ളവർ, പ്രായമേറിയവർ, പഴക്കംചെന്ന രോഗങ്ങൾ ഉള്ളവർ എന്നിവരെ പരിഗണിക്കും.മൂന്നു​ കമ്പനികളുടെ വാക്​സിനാണ്​ തൃപ്​തികരമെന്ന്​ വിലയിരുത്തിയിട്ടുള്ളത്​. ഇവരുമായി ധാരണയിലെത്തിയതായും റിപ്പോർട്ടുണ്ട്​. വാക്​സിൻ സ്വീകരിക്കാൻ ആരെയും നിർബന്ധിക്കില്ലെന്നും ​െഎച്ഛികമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹി​െൻറ നേതൃത്വത്തിലുള്ള സമിതി വാക്​സിൻ വിതരണത്തിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കും.അമേരിക്കൻ കമ്പനിയുടെ വാക്​സിനാണ്​ ഇറക്കുമതി ചെയ്യുകയെന്നാണ്​ സൂചന. കോവിഡ്​ പ്രതിരോധ വാക്​സിനായി ആരോഗ്യ മന്ത്രാലയം 55 ലക്ഷം ദീനാർ വകയിരുത്തിയിട്ടുണ്ട്​.വാക്​സിൻ ഇറക്കുമതിക്ക്​ ആവശ്യമായ ടെൻഡർ നൽകാൻ ഒരുങ്ങാൻ സെൻട്രൽ ഏജൻസി ഫോർ പബ്ലിക്​ ടെൻഡർ കുവൈത്ത്​ ആരോഗ്യ മന്ത്രാലയത്തിനു നി​ർദേശം നൽകിയിട്ടുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.