സോമു മാത്യുവിന് തനിമയുടെ മെമന്റോ കൈമാറുന്നു
കുവൈത്ത് സിറ്റി: തനിമ കുവൈത്തിന്റെ നേതൃത്വത്തിൽ മൂവി നൈറ്റ് സംഘടിപ്പിച്ചു. നാടക-സിനിമാനടനും കുവൈത്ത് മുൻ പ്രവാസിയുമായ സോമു മാത്യുവിനെ ചടങ്ങിൽ ആദരിച്ചു.
സോമു മാത്യു അഭിനയിച്ച ‘നൊമ്പരക്കൂട്’ സിനിമ ചടങ്ങിൽ പ്രദർശിപ്പിച്ചു. തനിമ ജനറൽ കൺവീനർ ഷൈജു പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. ബാബുജി ബത്തേരി സോമു മാത്യുവിനെ സദസ്സിനു പരിചയപ്പെടുത്തി. ദിലീപ് ഡി.കെ ആശംസപ്രസംഗം നടത്തി. ജേക്കബ് വർഗീസ്, ഷാജി വർഗീസ്, തോമസ് മാത്യു കടവിൽ എന്നിവർ സോമു മാത്യുവിനെ പൊന്നാടയണിയിച്ചു. തനിമ ജനറൽ കൺവീനർ ഷൈജു പള്ളിപ്പുറം മെമന്റോ കൈമാറി. സോമു മാത്യു മറുപടിപ്രസംഗം നടത്തി.
പെൺതനിമ അംഗങ്ങൾ വനിതദിനവും ആചരിച്ചു. ഡെയ്സി സുരേഷ്, ജിനിമോൾ ഷൈജു എന്നിവർ നേതൃത്വം നൽകി. ബാബുജി ബത്തേരി വനിതദിന സന്ദേശം കൈമാറി. കല, സാംസ്കാരിക, മാധ്യമരംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. ജിനു കെ. അബ്രഹാം സ്വാഗതവും വിജേഷ് വേലായുധൻ നന്ദിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.