അബ്ബാസിയ: ഇന്ത്യൻ ഇസ്ലാഹി സെൻറർ (കെ.എൻ.എം) ‘തനിമ, ഒരുമ, കൂട്ടായ്മ’ കാമ്പയിൻ കുവൈത്ത്തല ഉദ്ഘാടനം കുവൈത്ത് രാജകുടുംബാംഗം ശൈഖ് ഫഹദ് നായിഫ് അസ്സബാഹ് നിർവഹിച്ചു. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ കെ.എൻ.എം സംസ്ഥാന ഉപാധ്യക്ഷൻ ഡോ. എം. ഹുസൈൻ മടവൂർ ആമുഖപ്രഭാഷണം നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി പ്രഫ. എം. അബ്ദുറഹ്മാൻ സലഫി സംസാരിച്ചു. മുജാഹിദ് പ്രസ്ഥാനത്തിലെ ഇരുവിഭാഗങ്ങൾ ഐക്യപ്പെട്ടത് മാതൃകപരമാണ്. കേരള മുസ്ലിംകളുടെ നവോത്ഥാനത്തിന് തുടക്കംകുറിച്ച, കേരള മുസ്ലിം ഐക്യസംഘത്തിെൻറ പിന്മുറക്കാര്ക്ക് ഈ ഐക്യം കൂടുതല്‍ ആത്മവിശ്വാസവും ഊർജവും പകരുന്നതാണെന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ മുസ്ലിംകൾക്ക് കൂടി ഈ ഐക്യം പ്രചോദനമാവുമെന്നും ഇരുവരും വ്യക്തമാക്കി.
മുജാഹിദ് പ്രസ്ഥാനത്തിൽ രൂപപ്പെട്ട െഎക്യത്തോടനുബന്ധിച്ച് കേരളത്തിലും പ്രവാസലോകത്തുമായി നടക്കുന്ന മൂന്നാമത്തെ കാമ്പയിനാണ് ‘തനിമ, ഒരുമ, കൂട്ടായ്മ’. ലോക കേരള സഭാംഗം ഷറഫുദ്ദീൻ കണ്ണേത്ത്, കെ.എം.സി.സി ജനറൽ സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ, കെ.കെ.എം.എ പ്രസിഡൻറ് ഇബ്രാഹിം കുന്നിൽ, എം.ഇ.എസ് പ്രസിഡൻറ് റാഫി നന്തി എന്നിവർ സംബന്ധിച്ചു. െഎ.െഎ.സി (കെ.എൻ.എം) പ്രസിഡൻറ് എം.ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഓൺലൈൻ ഖുർആൻ ക്വിസ് വിജയികൾക്കുള്ള സമ്മാനദാനം അബ്ദു റഹ്മാൻ സലഫി നിർവഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി സ്വാഗതവും അബ്ദുറഹ്മാൻ അടക്കാനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.