തലശ്ശേരി വെൽഫെയർ അസോസിയേഷൻ എക്സലൻസ് അവാർഡ് കൈമാറുന്നു

തലശ്ശേരി വെൽഫെയർ അസോസിയേഷൻ എക്സലൻസ് അവാർഡ് വിതരണം; ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു

കുവൈത്ത് സിറ്റി: തലശ്ശേരി വെൽഫെയർ അസോസിയേഷൻ കുവൈത്ത് ഹ്യൂമൻ കൈൻഡ് ട്രസ്റ്റ് എക്സലൻസ് അവാർഡ് വിതരണം ചെയ്തു. അംഗങ്ങളുടെ 10, പ്ലസ്ടു, ഡിഗ്രി,പി.ജി പരീക്ഷകളിൽ ഉന്നത വിജയം നേടിയ മക്കളെയാണ് ആദരിച്ചത്.

തലശ്ശേരി കനക് റെസിഡൻസിയിൽ ചടങ്ങ് തലശ്ശേരി മുനിസിപ്പൽ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. മുഖ്യരക്ഷാധികാരി ഹംസ മേലെക്കണ്ടി അധ്യക്ഷത വഹിച്ചു. എക്സൈസ് ഡിപ്പാർട്ട്മെന്റ് മുൻ ജോയിൻ കമ്മീഷണർ പി.കെ. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് പി.പി. ഫൈസൽ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.

മുൻസിപ്പൽ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, പി.കെ. സുരേഷ്. ഡോ.മുസ്തഫ. ഇന്ത്യൻ മാസ്റ്റേഴ്സ് ഹോക്കി ടീം അംഗവും കേരള ഹോക്കി ടീം അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ നിയാസ്, സംഘടന മുഖ്യരക്ഷാധികാരി ഹംസ മേലെക്കണ്ടി, കെ.കെ. സത്താർ, റോഷൻ, നാസർ, അമീർ മീത്തൽ, വഹാബ്, യാസിർ, ഹസീന, റിഷാന,നൈജ, സമീറ എന്നിവർ വിദ്യാർഥികൾക്ക് മെമന്റോ കൈമാറി.

കെ.കെ. സത്താർ സ്വാഗതവും സി.സി.ഒ നാസർ നന്ദിയും പറഞ്ഞു.

Tags:    
News Summary - Thalassery Welfare Association Excellence Awards Distribution; Students who achieved high results were honored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.