Posted On
date_range Updated On
date_range മദ്യനിർമാണ കേന്ദ്രത്തിൽ പരിശോധന; മൂന്നു പേർ പിടിയിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ വീണ്ടും വൻ മദ്യവേട്ട. കബ്ദിലെ മദ്യനിർമാണ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ മൂന്നു ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെ തുടർന്ന് മേജർ ജനറൽ ഫർറാജ് അൽ സൂബിയുടെ നേതൃത്വത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ഒാടിരക്ഷപ്പെട്ട ഒരാൾക്കായി തിരച്ചിൽ തുടരുന്നു. നിരവധി വലിയ ബാരൽ വാഷും മദ്യനിർമാണ ഉപകരണങ്ങളും വിൽപനക്കായി തയാറാക്കിവെച്ച മദ്യക്കുപ്പികളും പിടികൂടി. വലിയ ടാങ്കും 350 ബാരലുകളും 12,200 മദ്യക്കുപ്പികളുമാണ് ഇവിടെയുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.