ടെക് ചലഞ്ചേഴ്സ് കപ്പ് 2024 ക്രിക്കറ്റ് ജേതാക്കളായ വൈറ്റ് എലിഫന്റ്സ് ടീം
കുവൈത്ത് സിറ്റി: തൃശൂർ എൻജിനീയറിങ് കോളജ് അലുമ്നി അസോസിയേഷൻ സംഘടിപ്പിച്ച ‘ടെക് ചലഞ്ചേഴ്സ് കപ്പ് 2024’ ക്രിക്കറ്റ് ടൂർണമെന്റിൽ വൈറ്റ് എലിഫന്റ്സ് ചാമ്പ്യന്മാരായി. ബ്ലാക്ക് പാന്തേഴ്സിനെ തോൽപിച്ചാണ് കിരീടനേട്ടം.
നിതിൻ വറുഗീസ് (മികച്ച ബാറ്റർ, വൈറ്റ് എലിഫന്റ്സ് ), അഭിലാഷ് (മികച്ച ബൗളർ, ഓറഞ്ച് വാരിയേഴ്സ്), റയാൻ ടിബിഷ് (എമർജിങ് പ്ലെയർ, ബ്ലാക്ക് പാന്തേഴ്സ്), ഈതൻ ചെറിയാൻ (മികച്ച കളിക്കാരൻ, കേരള ടസ്ക്കേഴ്സ്) എന്നിവർ വ്യക്തിഗത നേട്ടങ്ങൾക്ക് അർഹരായി. ബാസിത്ത് പ്ലെയർ ഓഫ് ഫൈനൽസ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
വിജയികൾക്ക് സമ്മാനങ്ങളും ട്രോഫികളും മെഡലുകളും സന്തോഷ് എബ്രഹാം, ഹനാൻ ഷാൻ, അബ്ദുൽ ജബ്ബാർ, സുനിൽ ചന്ദ്രൻ എന്നിവർ വിതരണം ചെയ്തു. വ്യക്തിഗത വിജയികൾക്ക് രാജൻ പീറ്റർ, ഹസ്കർ പരീദ് എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. സന്തോഷ് ജോസഫ് നന്ദി രേഖപ്പെടുത്തി. കുവൈത്ത് എൻജിനീയേഴ്സ് ഫോറത്തിലെ (കെ.ഇ.എഫ്) അംഗങ്ങളെ വ്യത്യസ്ത ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരം സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.