Posted On
date_range Updated On
date_range തനിമ കുവൈത്ത് വടംവലി മത്സരം 13ലേക്ക് മാറ്റി
കുവൈത്ത് സിറ്റി: വെള്ളിയാഴ്ച നടക്കാനിരുന്ന തനിമ കുവൈത്ത് വടംവലി മത്സരം ഡിസംബർ 13ലേക്ക് മാറ്റിയതായി സംഘാടകർ അറിയിച്ചു. 18ാം ദേശീയ വടംവലി മത്സരം, ഓണത്തനിമ പരിപാടി എന്നിവ ഡിസംബർ ആറിന് നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. അടിയന്തര സാഹചര്യങ്ങൾ കണക്കിലെടുത്താണ് പരിപാടി മാറ്റിയതെന്ന് സംഘാടകർ അറിയിച്ചു. ഈ മാസം 13ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിലെ ഓപൺ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിലാകും മത്സരം. അനുബന്ധ പരിപാടികളും അന്നേ ദിവസം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.