തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റസ്റ്റാറന്റ്‌ ഉദ്ഘാടനം ചെയ്തു

കുവൈത്ത് സിറ്റി: കുവൈത്തിൽ റസ്റ്ററന്റ്‌ രംഗത്തെ പ്രമുഖരായ തക്കാര ഗ്രൂപ്പിന്റെ പുതിയ സംരംഭമായ ടി-ഗ്രിൽ റസ്റ്റോറന്റ്‌ കഴിഞ്ഞ ദിവസം ഫഹാഹീലിൽ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടന ചടങ്ങിൽ ഗ്രൂപ്പ് ചെയർമാൻ ഹമൂദ് അൽ ഫദ്‍ലി, മാനേജിങ് ഡയറക്ടർ അബ്ദുൽ റഷീദ്, യു.സി. മുഹമ്മദ്‌ അലി എന്നിവർ സംബന്ധിച്ചു. ഇന്ത്യൻ രുചിക്കൂട്ടുകൾ ചേർത്ത് പാചകം ചെയ്യുന്ന അറബിക്‌ ഗ്രിൽ ഭക്ഷ്യ വിഭവങ്ങളാണ് ടി ഗ്രിൽ റസ്റ്റോറന്റിന്റെ പ്രത്യേകത എന്ന് മാനേജ്‌മന്റ്‌ പ്രതിനിധികൾ അറിയിച്ചു. കുടുംബങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക്‌ ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യ പ്രദമായ രീതിയിൽ വിശാലമായാണ് ടി ഗ്രിൽ സജ്ജീകരിച്ചിരിക്കുന്നത്‌. ഫഹാഹീൽ ലുലു സെന്ററിനും (ഓൾഡ്) തക്കാര റസ്റ്റാറന്റിനും അടുത്താണ് പുതിയ സ്ഥാപനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.