സ്വരലയ കുവൈത്ത് സൗഹൃദോത്സവത്തിൽ മനോജ് മാവേലിക്കര സംസാരിക്കുന്നു
കുവൈത്ത് സിറ്റി: സ്വരലയ കുവൈത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് 'സൗഹൃദോത്സവം 2022' എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് വനജ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീകുമാർ സ്വാഗതം പറഞ്ഞു. ബാബുജി ബത്തേരി ഉദ്ഘാടനം ചെയ്തു. മനോജ് മാവേലിക്കര, മുബാറക് കമ്പ്രാത്ത്, റഫീഖ് ഒളവറ, സിറാജ് കടയ്ക്കൽ എന്നിവർ മുഖ്യാതിഥികളായിരുന്നു.
വിശിഷ്ട അതിഥികളെയും ഗ്രൂപ് അഡ്മിൻമാരെയും മീഡിയ കൺവീനർ ഷിജു, സ്പോൺസർ കോഓഡിനേറ്ററായ ഷാമോൻ പൊൻകുന്നം, പ്രോഗ്രാം കൺവീനർ ലത്തീഫ് ചാവക്കാട് എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ജലീൽ ഫൈസൽ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. കോവിഡ് മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ട സംഘടന ഭാരവാഹി ജലാൽ ചാവക്കാടിന്റെ അനുസ്മരണവും നടന്നു. പ്രോഗ്രാം കോഓഡിനേറ്റർ ലത്തീഫ് ചാവക്കാട് നന്ദി പറഞ്ഞു. ചന്ദ്രൻ പാലക്കാട്, രജനി, പ്രേംരാജ്, ഐഷ ഗോപിനാഥ്, രാജി കൊല്ലം എന്നിവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.