അപകടത്തിൽപ്പെട്ട വാഹനം
Posted On
date_range Updated On
date_range ആദ്യ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു; മറ്റൊരു അപകടത്തിൽ മരിച്ചു
കുവൈത്ത് സിറ്റി: അപകടത്തിൽ നിന്ന് രക്ഷപ്പെട്ടെന്ന ആശ്വാസത്തിന് അധികം ആയുസ്സുണ്ടായില്ല. ഒരു അപകടത്തിൽനിന്ന് രക്ഷപ്പെട്ട പ്രവാസി ആശുപത്രിയിലേക്കുള്ള യാത്രക്കിടെ മറ്റൊരപകടത്തിൽ മരിച്ചു. സിറിയൻ സ്വദേശിയാണ് മരിച്ചത്. അദൈലിയയിലാണ് ആദ്യ സംഭവം. നടന്നുപോകുന്നതിനിടെ ഇദ്ദേഹത്തെ സ്വദേശിയുടെ വാഹനം ഇടിക്കുകയായിരുന്നു. പരിക്കേറ്റനിലയിൽ വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സാൽഹിയയിൽ മറ്റൊരപകടത്തിൽ പെടുകയായിരുന്നു. യമനി ഓടിച്ച വാഹനമാണ് രണ്ടാമത് അപകടം വരുത്തിയത്. പരിക്കേറ്റ കുവൈത്ത്, യമൻ സ്വദേശികളെ ആശുപത്രിയിൽ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.