ഹാഫ്​ പേ ബാക്​ ഓഫറുമായി സണ്ണക്സ്​

കുവൈത്ത്​ സിറ്റി: മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഇന്ത്യൻ കമ്പനിയായ അന്നപൂർണ അപ്പാരൽസ്​​ ലിമിറ്റഡിന്‍റെ ഫാഷൻ ബ്രാൻഡായ സണ്ണക്സ്​ ഈദ്​ ആഘോഷങ്ങളോടനുബന്ധിച്ച്​ കുവൈത്തിൽ ‘ഹാഫ്​ പേ ബാക്’​ ​പ്രമോഷൻ പ്രഖ്യാപിച്ചു. മാർച്ച്​ എട്ട്​ മുതൽ 23 വരെയാണ്​ പ്രമോഷൻ കാലയളവ്​. ഈ സമയങ്ങളിൽ 20 കുവൈത്ത്​ ദിനാറിന്​​ പർച്ചേസ്​ ചെയ്യുന്നവർക്ക്​ 10 ദിനാർ മൂല്യമുള്ള ലുലു ഗിഫ്​റ്റ്​ വൗച്ചർ സൗജന്യമായി ലഭിക്കും. ഷോപ്പിങ്​ നടത്തുന്ന അന്നു തന്നെ വൗച്ചർ റഡീം ചെയ്യാനാവും. മാർച്ച്​ 23 വരെ കുവൈത്തിലെ എല്ലാ ലുലു ഹൈപ്പർ മാർക്കറ്റുകളിലും ഈ ഓഫർ ലഭ്യമാണ്​. ഏത്​ കാലാവസ്ഥക്കും അനുയോജ്യമായ രീതിയിലാണ്​ സണ്ണക്സിന്‍റെ ജീൻസ്​ ഉൾപ്പെടെയുള്ള വസ്ത്രങ്ങളുടെ രൂപകൽപന. മിതമായ നിരക്കിൽ മികച്ച ഗുണനിലവാരമാണ്​ കമ്പനി ഉറപ്പുനൽകുന്നത്​.

Tags:    
News Summary - Sunax with half payback offer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.