കുവൈത്ത് സിറ്റി: കടുത്ത വേനൽ കണക്കിലെത്ത് രാജ്യത്ത് ഖബറടക്കത്തിന് പുതിയ സമയക്രമം പ്രഖ്യാപിച്ചു. പുതിയ ചട്ടങ്ങൾ പ്രകാരം, ദിവസവും രാവിലെ ഒമ്പതിനും ഇശാ നമസ്കാരത്തിനു ശേഷവുമാകും ഖബറടക്ക ചടങ്ങുകൾ. പ്രത്യേക അഭ്യർത്ഥനപ്രകാരം മഗ്‌രിബ് നമസ്കാരത്തിന് ശേഷവും ഖബറടക്കം നടത്താം. ഇതിന് മുനിസിപ്പാലിറ്റിയുടെ ബന്ധപ്പെട്ട വകുപ്പുമായി ഏകോപിപ്പിച്ച് ആവശ്യമായ നടപടികൾ പൂർത്തിയാക്കണം.
പകൽ സമയത്തെ കടുത്ത താപനിലയിൽ നിന്ന് പ്രാർത്ഥനകൾ, ഖബറടക്ക ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നവരെയും കുടുംബങ്ങളെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സമയക്രമമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. വൈകുന്നേരത്തെ ചടങ്ങുകൾ സുഗമമാക്കുന്നതിന് ഖബർസഥാനുകളിൽ മതിയായ വെളിച്ചം ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.