കുവൈത്ത് സിറ്റി: ചുരുങ്ങിയ കാലയളവിൽ കുവൈത്ത് ജനതക്കിടയിൽ പ്രശസ്തിയാർജിച്ച മെഡ് എക്സ് മെഡിക്കൽ കെയറിൽ വേനൽക്കാലത്തോടനുബന്ധിച്ച് പ്രത്യേക ആരോഗ്യ പരിശോധന പാക്കേജ് പ്രഖ്യാപിച്ചു. ജൂലൈ 31 വരെ തുടരുന്ന പാക്കേജിൽ വിവിധ പരിശോധനകൾ കുറഞ്ഞ നിരക്കിൽ നടത്താം. വിറ്റമിൻ ഡി /എച്ച്.ബി.എ-1സി/ടി.എസ്.എച്ച്, ആർ.ബി.എസ്, ലിപിഡ് പ്രൊഫൈൽ, എച്ച്.ഡി.എൽ, എൽ.ഡി.എൽ വി.എൽ ഡി.എൽ, ട്രൈഗ്ലിസറൈഡ്, ടോട്ടൽ കൊളസ്ട്രോൾ, ക്രിയാറ്റിനിൻ, യൂറിക് ആസിഡ്, എ.എൽ.ടി, എ.എസ്.ടി, യൂറിൻ റൂട്ടിൻ, ഇ.സി.ജി, സി.ബി.സി, ബ്ലഡ് പ്രഷർ, ജി.പി കൺസൽട്ടേഷൻ, ഇ.എൻ.ടി സ്ക്രീനിങ്, ഡെന്റൽ ചെക്കപ്, ഒഫ്താൽമോളജി സ്ക്രീനിങ് മുതലായ പരിശോധനകളാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 31 വരെയാണ് ഈ പ്രത്യേക പാക്കേജ് ലഭ്യമാകുക. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 1893333,516 81866 നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.