ശൈ​ഖ് ജാ​ബി​ര്‍ ക​ട​ല്‍പാ​ല​ത്തി​ല്‍ ആ​ത്മ​ഹ​ത്യ​ശ്ര​മം

കു​വൈ​ത്ത് സി​റ്റി: ശൈ​ഖ് ജാ​ബി​ര്‍ ക​ട​ല്‍പാ​ല​ത്തി​ല്‍ വീ​ണ്ടും ആ​ത്മ​ഹ​ത്യ​ശ്ര​മം. പാ​ല​ത്തി​ല്‍നി​ന്ന് ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ ശ്ര​മി​ച്ച യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. സം​ഭ​വം അ​റി​ഞ്ഞ ഉ​ട​ൻ ഷു​വൈ​ഖ്, സാ​ൽ​മി​യ ഫ​യ​ർ ആ​ൻ​ഡ് മാ​രി​ടൈം റെ​സ്ക്യൂ സെ​ന്റ​റു​ക​ളി​ലെ അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ കു​തി​ച്ചെ​ത്തു​ക​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. ര​ക്ഷ​പ്പെ​ടു​ത്തി​യ യു​വ​തി​യെ മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി​ക്ക് കൈ​മാ​റി. ആ​ത്മ​ഹ​ത്യ​ശ്ര​മ​ത്തി​ന് യു​വ​തി​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

ശൈ​ഖ് ജാ​ബി​ര്‍ ക​ട​ല്‍പാ​ല​ത്തി​ല്‍നി​ന്ന് ആ​ത്മ​ഹ​ത്യ​ശ്ര​മ​ങ്ങ​ള്‍ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​തി​നെ തു​ട​ര്‍ന്ന് പൊ​ലീ​സ് ജാ​ഗ്ര​ത വ​ര്‍ധി​പ്പി​ക്കു​ക​യും പ്ര​ത്യേ​ക നി​രീ​ക്ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Tags:    
News Summary - Suicide attempt at Sheikh Jabir Bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.