സ്റ്റുഡന്റ്സ് ഇന്ത്യ അനുമോദന ചടങ്ങിൽ ഉന്നത വിജയികൾ

സി.ബി.എസ്.ഇ പത്താം ക്ലാസ് ഉന്നത വിജയികളെ സ്റ്റുഡന്റ്സ് ഇന്ത്യ അനുമോദിച്ചു

കുവൈത്ത് സിറ്റി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ സ്റ്റുഡന്റ്സ് ഇന്ത്യ കുവൈത്ത് അനുമോദിച്ചു. ഷൈമ അൽ ജാബിർ മസ്ജിദിൽ നടന്ന അനുമോദന സമ്മേളനം കെ.ഐ.ജി വൈസ് പ്രസിഡന്റ് പി.ടി.ശരീഫ് ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്റ്സ് ഇന്ത്യ കുവൈത്ത് കേന്ദ്ര കൺവീനർ കെ.വി.ഫൈസൽ അധ്യക്ഷത വഹിച്ചു. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഖൈത്താൻ വിദ്യാർത്ഥികളായ അയ്മൻ മുഹമ്മദ് യൂനിസ്, മുഹമ്മദ് സുഹൈൽ, റൈഹാൻ റമീസ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

ചടങ്ങിൽ കെ.ഐ.ജി കേന്ദ്ര ട്രഷറർ പി.ടി.ശാഫി, സ്റ്റുഡന്റ്സ് ഇന്ത്യ കുവൈത്ത് കേന്ദ്ര സെക്രട്ടറി നിസ്സാർ കെ റഷീദ്, ഫർവാനിയ കെ.ഐ.ജി പ്രസിഡന്റ് ഹാഫിസ് പാടൂർ , അബ്ബാസിയ ഏരിയ പ്രസിഡന്റ് ഷാഅലി, കെ.ഐ.ജി കേന്ദ്ര കൂടിയാലോചന സമിതി അംഗങ്ങളായ പി.കെ.മനാഫ്, സി.കെ.നജീബ് എന്നിവർ ആശംസ നേർന്നു. സ്റ്റുഡന്റ്സ് ഇന്ത്യ കേന്ദ്ര സെക്രട്ടറി ശമീം, കേന്ദ്ര സമിതി അംഗങ്ങളായ ഇളയത് ഇടവ, ഫൈസൽ വടക്കേക്കാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. 

Tags:    
News Summary - Students India felicitates CBSE Class 10th top achievers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.