കുവൈത്ത് സിറ്റി: രാജ്യത്ത് ഭക്ഷ്യവിതരണവും വിപണിയിലെ സ്ഥിരതയും ഉറപ്പാക്കാൻ ശക്തമായ നടപടികളുമായി വാണിജ്യ മന്ത്രാലയം.
ഷുവൈഖിലെ ഹോൾസെയിൽ സ്ട്രീറ്റിൽ നടന്ന ഫീൽഡ് പരിശോധനക്ക് ഡയറക്ടർ ഫൈസൽ അൽ അൻസാരി നേതൃത്വം നല്കി. വെള്ളവും ടിന്നിലടച്ച ഭക്ഷ്യവസ്തുക്കളുമടക്കം അവശ്യ സാധനങ്ങൾ വിപണിയിൽ സുലഭമായി ലഭ്യമാണ്. ആവശ്യത്തിന് സ്റ്റോക്കും ഡിമാൻഡും ഉണ്ടെന്നും മാർക്കറ്റിൽ ആശങ്ക വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ദൈനംദിന വിലനിർണയവും മാർക്കറ്റ് പരിശോധനയും തുടരും. കൃത്രിമ വിലക്കയറ്റം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
ഭക്ഷ്യക്ഷാമമോ വിപണിയിലെ അനിശ്ചിതത്വമോ ഓർത്ത് ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.