പ്രതീകാത്മക ചിത്രം
കുവൈത്ത്സിറ്റി: ജഹ്റ ഏരിയയി ൽ 14 തടി തൂണുകൾ നശിപ്പിച്ച് 3,000 മീറ്റർ കേബിള്‍ മോഷ്ടിച്ചു. 16,000 ദീനാർ വിലയുള്ള ഇലക്ട്രിക്കല്‍ കേബിളുകളാണ് മോഷ്ടിച്ചത്. മോഷ്ടാക്കൾക്കായി അന്വേഷണം ആരംഭിച്ചതായി ജഹ്റ ഗവർണറേറ്റ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറിയിച്ചു. പ്രദേശത്തെ വൈദ്യുതി വിതരണത്തില്‍ തടസ്സങ്ങൾ നേരിട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വൈദ്യുതി മന്ത്രാലയം മോഷണം കണ്ടെത്തിയത്. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു. കുറ്റവാളികളെ തിരിച്ചറിയുന്നതിനായി നിരീക്ഷണ കാമറകള്‍ പരിശോധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.