മി​ക​ച്ച ഗാ​യി​ക​ക്കു​ള്ള പു​ര​സ്കാ​രം കാ​വാ​ലം ശ്രീ​കു​മാ​ർ എ​സ്ത​റി​ന് കൈ​മാ​റു​ന്നു

സം​ഗീ​ത​പ്ര​തി​ഭ​ക​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​യി സ്റ്റാ​ർ സിം​ഗ​ർ 2022

കു​വൈ​ത്ത് സി​റ്റി: ക​ണ്ണൂ​ർ എ​ക്സ്പാ​റ്റ്‌​സ് അ​സോ​സി​യേ​ഷ​ൻ (കെ.​ഇ.​എ) പ​ത്താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ സ്റ്റാ​ർ സിം​ഗ​ർ സീ​സ​ൺ-3 വ​ള​ർ​ന്നു​വ​രു​ന്ന സം​ഗീ​ത​പ്ര​തി​ഭ​ക​ൾ​ക്ക് പ്ര​ചോ​ദ​നം ന​ൽ​കു​ന്ന വേ​ദി​യാ​യി. ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ എ​സ്ത​ർ ടി​ൻ​ജെ​ൻ (ഐ.​സി.​എ​സ്.​കെ സ്കൂ​ൾ) മി​ക​ച്ച ഗാ​യി​ക​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ഒ​രു​ക്കി​യ ന​ട​ന്ന 'കോ​ല​ത്തു​നാ​ട് മ​ഹോ​ത്സ​വ' വേ​ദി​യി​ലാ​ണ് സ്റ്റാ​ർ സിം​ഗ​ർ മ​ത്സ​ര​വും ന​ട​ന്ന​ത്.

അ​വ​സാ​ന റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ കു​വൈ​ത്തി​ലെ വി​വി​ധ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലെ എ​ട്ടു കു​ട്ടി​ക​ൾ മാ​റ്റു​ര​ച്ചു. ര​ണ്ടാം സ്ഥാ​നം ഡാ​യ്സ് ജോ​സ്, മൂ​ന്നാം സ്ഥാ​നം ആ​ഷി ബാ​വെ​ജാ, നാ​ലാം സ്ഥാ​നം ഹെ​ല​ൻ, അ​ഞ്ചാം സ്ഥാ​നം ദേ​വി​ക എ​ന്നി​വ​ർ ക​ര​സ്ഥ​മാ​ക്കി. കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ​നി​ന്ന് 65ൽ​പ​രം കു​ട്ടി​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്. മാ​സ​ങ്ങ​ൾ നീ​ണ്ട വി​വി​ധ ഓ​ഡി​ഷ​നി​ൽ നി​ന്നാ​ണ് മ​ത്സ​രാ​ർ​ഥി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്. ആ​ദ്യ​ത്തെ അ​ഞ്ചു വി​ജ​യി​ക​ൾ​ക്ക് ഭൂ​ട്ടാ​ൻ അം​ബാ​സ​ഡ​റി​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും പ്ര​സ​ക്തി പ​ത്ര​വും ന​ൽ​കി.

പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​ൻ കാ​വാ​ലം ശ്രീ​കു​മാ​റും സി​നി​മ-​സീ​രി​യ​ൽ ക​ലാ​കാ​രി ശ്രീ​ധ​ന്യ​യു​മാ​യി​രു​ന്നു വി​ധി​ക​ർ​ത്താ​ക്ക​ൾ. ബി.​ഇ.​സി മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ രാം​ദാ​സ്, ലോ​ക കേ​ര​ള സ​ഭാം​ഗം ഉ​ണ്ണി​മാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ, വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ ഷെ​റി​ൻ മാ​ത്യു, പ്ര​സി​ഡ​ന്റ് റോ​യ്, ക​ൺ​വീ​ന​ർ സ​ന്തോ​ഷ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പു, ട്ര​ഷ​റ​ർ ഹ​രീ​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Star Singer 2022; Esther won the title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.