മ​ല​യാ​ള ഭാ​ഷ പ​ഠ​ന​ക്ക​ള​രി യോ​ഗം പ​ഴ​യ​പ​ള്ളി അ​ഡ്മി​നി​സ്ട്രേ​റ്റി​വ് വി​കാ​രി റ​വ. ഫാ. ​ഗീ​വ​ർ​ഗീ​സ് ജോ​ൺ​സ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

‘ശ്രേ​ഷ്ഠം ന​മ്മു​ടെ മ​ല​യാ​ളം’ പ​ഠ​ന​ക്ക​ള​രി​ക്ക് തു​ട​ക്കം

കു​വൈ​ത്ത് സി​റ്റി: സെ​ന്റ് തോ​മ​സ് പ​ഴ​യ​പ​ള്ളി ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്റെ നേ​തൃ​ത​ത്തി​ൽ ‘ശ്രേ​ഷ്ഠം ന​മ്മു​ടെ മ​ല​യാ​ളം’ എ​ന്ന പേ​രി​ൽ ന​ട​ത്തു​ന്ന മ​ല​യാ​ള ഭാ​ഷ പ​ഠ​ന​ക്ക​ള​രി​ക്ക് തു​ട​ക്ക​മാ​യി. മം​ഗ​ഫ് ബെ​ഥേ​ൽ ചാ​പ്പ​ലി​ൽ തു​ട​ക്കം​കു​റി​ച്ച പ​ഠ​ന​ക്ക​ള​രി​യി​ൽ മ​ല​യാ​ള ഭാ​ഷ​യെ മ​ന​സ്സി​ലാ​ക്കാ​നും മ​ല​യാ​ള​ത്തി​ന്റെ ന​ന്മ​യെ തി​രി​ച്ച​റി​ഞ്ഞ് അ​വ​യെ ഉ​ൾ​ക്കൊ​ള്ളാ​നും കു​ട്ടി​ക​ളെ സ​ജ്ജ​രാ​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം.

ച​ട​ങ്ങി​ൽ യു​വ​ജ​ന​പ്ര​സ്ഥാ​നം വൈ​സ് പ്ര​സി​ഡ​ന്റ് കെ.​സി. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​യാ​ള ഭാ​ഷ പ​ഠ​ന​ക്ക​ള​രി ക​ൺ​വീ​ന​ർ ജി​ഞ്ചു ജേ​ക്ക​ബ് സ്വാ​ഗ​തം പ​റ​ഞ്ഞു. ഇ​ട​വ​ക അ​ഡ്മി​നി​സ്ട്രേ​റ്റി​വ് വി​കാ​രി റ​വ. ഫാ. ​ഗീ​വ​ർ​ഗീ​സ് ജോ​ൺ​സ​ൺ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ല​ങ്ക​ര സ​ഭ മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗം പോ​ൾ വ​ർ​ഗീ​സ്, ഇ​ട​വ​ക ട്ര​സ്റ്റി എ. ​അ​ല​ക്സാ​ണ്ട​ർ എ​ബ്ര​ഹാം, ഇ​ട​വ​ക സെ​ക്ര​ട്ട​റി കെ. ​ജോ​ൺ​സ​ൺ, യു​വ​ജ​ന​പ്ര​സ്ഥാ​നം സെ​ക്ര​ട്ട​റി റോ​ണി ജോ​ൺ, യു​വ​ജ​ന​പ്ര​സ്ഥാ​നം ട്ര​ഷ​റ​ർ മി​ന്റോ വ​ർ​ഗീ​സ് എ​ന്നി​വ​ർ യോ​ഗ​ത്തി​ന് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. മ​ല​യാ​ള ഭാ​ഷ പ​ഠ​ന​ക്ക​ള​രി ജോ​യ​ന്റ് ക​ൺ​വീ​ന​ർ ജോ​ർ​ലി എം. ​ജേ​ക്ക​ബ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - Sreshtam Nammude Malayalam-begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.