കുവൈത്ത് താരങ്ങൾ മെഡലുമായി
കുവൈത്ത് സിറ്റി: ഇറ്റലിയിൽ നടക്കുന്ന സ്പെഷൽ ഒളിമ്പിക്സ് വേൾഡ് വിന്റർ ഗെയിംസിൽ കുവൈത്തിന്റെ ശ്രദ്ധേയ പ്രകടനം. ഗെയിംസിൽ കുവൈത്ത് ഒരു സ്വർണവും ഒരു വെങ്കലവും നേടി. 50 മീറ്റർ സ്നോബോർഡിങ് ഇനത്തിലാണ് കുവൈത്തിന്റെ നേട്ടം.
ഈ ഇനത്തിൽ കുവൈത്തിന്റെ ഹജർ അൽ റാഷിദി സ്വർണവും അബ്ദുല്ല അൽ അലി വെങ്കലവും നേടി. ശനിയാഴ്ച 100 മീറ്റർ മത്സരത്തിലും ഇരുവരും പങ്കെടുക്കും. 100 മീറ്റർ ക്രോസ് കൺട്രി സ്കീയിങ് മത്സരത്തിൽ കുവൈത്തിന്റെ മറിയം തിയാബും മത്സരിക്കുന്നുണ്ട്.
സ്പെഷൽ ഒളിമ്പിക്സ് ലോക ശൈത്യകാല ഗെയിംസിന് ഇറ്റലിയിൽ തുടക്കമായി. ഈമാസം എട്ടിന് ആരംഭിച്ച സ്പെഷൽ ഒളിമ്പിക്സ് ശനിയാഴ്ച സമാപിക്കും.
100 രാജ്യങ്ങളിൽ നിന്നുള്ള 1,500ഓളം അത്ലറ്റുകൾ ഗെയിംസിൽ പങ്കെടുക്കുന്നുണ്ട്. ഒളിമ്പിക്സിൽ കുവൈത്തിനെ പ്രതിനിധീകരിച്ച് മൂന്ന് അത്ലറ്റുകളാണ് പങ്കെടുക്കുന്നത്. ബുദ്ധിപരമായ വൈകല്യമുള്ള വ്യക്തികളെ സമൂഹവുമായി സംയോജിപ്പിക്കുക, അവരുടെ കഴിവുകൾ വികസിപ്പിക്കുക, മത്സര അന്തരീക്ഷം വളർത്തുക എന്നിവയാണ് സ്പെഷൽ ഒളിമ്പിക്സ് വേൾഡ് വിന്റർ ഗെയിംസിന്റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.