സ്പന്ദനം അസോസിയേഷൻ ചികിത്സ സഹായം കൈമാറുന്നു
Posted On
date_range Updated On
date_range സ്പന്ദനം അസോസിയേഷൻ ചികിത്സ സഹായം കൈമാറി
കുവൈത്ത് സിറ്റി: സ്പന്ദനം അസോസിയേഷൻ കുവൈത്ത് കരൾ രോഗിയായ മൂന്ന് വയസുള്ള കുട്ടിക്കായി സമാഹരിച്ച ചികിത്സ സഹായം കൈമാറി.
പ്രസിഡന്റ് ബിജു ഭവൻസിന്റെ അധ്യക്ഷതയിൽചേർന്ന ചടങ്ങിൽ ഭാരവാഹികൾ സ്പന്ദനം പ്രസിഡന്റിന് ഫണ്ട് കൈമാറി. വൈസ് പ്രസിഡന്റ് ഉത്തമൻ, താഹ മജീദ് എന്നിവർ സംസാരിച്ചു. ട്രഷറർ സജിനി നന്ദി പറഞ്ഞു. എക്സിക്യൂട്ടിവ് അംഗങ്ങളായ ബിന്ദു ഷാഹിന, രാധിക, ജയ, വസന്ത, ജയകുമാർ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.