കുവൈത്ത് സിറ്റി: സ്പോര്‍ട്ടി ഏഷ്യ കുവൈത്ത് സംഘടിപ്പിച്ച രണ്ടാമത് സോക്കര്‍ ചാലഞ്ച് ഫുട്ബാള്‍ ടൂര്‍ണമെൻറില്‍ അണ്ടര്‍ 16 വിഭാഗത്തില്‍ സ്പോര്‍ട്ടി ഏഷ്യയും, അണ്ടര്‍ 14, 12 വിഭാഗങ്ങളില്‍ സ്പോര്‍ട്ടി കുവൈത്തും അണ്ടര്‍ 10, 8 വിഭാഗത്തില്‍ ഫ്രാങ്കോ എഫ്.സിയും വിജയികളായി. വെള്ളി, ശനി ദിവസങ്ങളിലായി മിശ്‌രിഫ് പബ്ലിക് അതോറിറ്റി ഫോര്‍ യൂത്ത് ആൻഡ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരങ്ങള്‍ ആവേശഭരിതമായി.
അണ്ടര്‍ 16 ഫൈനലില്‍ സ്പോര്‍ട്ടി ഏഷ്യ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് ചാമ്പ്യന്‍സ് എഫ്.സിയെ പരാജയപ്പെടുത്തി. അണ്ടര്‍ 14 വിഭാഗത്തില്‍ പ്രമുഖ അറബിക് സോക്കര്‍ അക്കാദമിയായ സ്പോര്‍ട്ടി കുവൈത്ത് എ ടീം സ്പോര്‍ട്ടി കുവൈത്ത് ബി ടീമിനെ പരാജയപ്പെടുത്തി. അണ്ടര്‍ 12 വിഭാഗത്തില്‍ സ്പോര്‍ട്ടി ഏഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്പോര്‍ട്ടി കുവൈത്ത് കപ്പുയര്‍ത്തിയത്.
അണ്ടര്‍ 10 വിഭാഗത്തില്‍ ഫ്രാങ്കോ എഫ്.സി പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബാഴ്സലോണ എ ടീമിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി വിജയികളായി. ആവേശകരമായ അണ്ടര്‍ എട്ട് വിഭാഗം ഫൈനലില്‍ സ്പോര്‍ട്ടി ഏഷ്യയും ഫ്രാങ്കോ എഫ്.സിയും തമ്മിലാണ് മാറ്റുരച്ചത്. ഒാരോ ഗോൾ വീതമടിച്ച് സമനിലയില്‍ അവസാനിച്ച മത്സരത്തിനൊടുവിൽ നറുക്കെടുപ്പിലൂടെ ഫ്രാേങ്കാ എഫ്.സിയെ വിജയികളായി പ്രഖ്യാപിച്ചു.
വിജയികള്‍ക്ക് റെയ്സ് ജനറല്‍ ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനി ചെയര്‍മാന്‍ യൂസുഫ് അല്‍ ഗുസൈന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ടൂര്‍ണമെൻറിലെ മികച്ച കളിക്കാരായി ഫാസില്‍ സ്പോര്‍ട്ടി ഏഷ്യ (അണ്ടര്‍ 16), ഖാലിദ് സ്പോര്‍ട്ടി കുവൈത്ത് (അണ്ടര്‍ 14), ഷയാന്‍ അഫ്സല്‍ സ്പോര്‍ട്ടി ഏഷ്യ(അണ്ടര്‍ 12), സുലൈമാന്‍ ഫ്രാങ്കോ എഫ്.സി (അണ്ടര്‍ 10), അബ്ദുല്ല ഫ്രാങ്കോ എഫ്.സി (അണ്ടര്‍ എട്ട്) എന്നിവരെ തെരഞ്ഞെടുത്തു. ആന്‍സ, സുലൈമാൻ, ജയ്കെവിന്‍, മുആദ് അബ്ദുല്ല എന്നിവര്‍ ടോപ് സ്കോറര്‍മാരായി. സ്പോര്‍ട്ടി ഏഷ്യ ചീഫ് വി.എസ്. നജീബ്, അഡ്മിന്‍മാരായ കെ.വി. നൗഫൽ, വി.എസ്. നവാസ്, യാസർ, പരിശീലകരായ ബിജു ജോണി, നാസര്‍ നൈജീരിയ, ബിലാല്‍ ഗുനൈമി, ഹാന്‍സന, ജയകുമാര്‍, അബീസ് എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.