കു​വൈ​ത്ത്​ സി​റ്റി​യു​ടെ മ​ഞ്ഞു​മൂ​ടി​യ ദൃ​ശ്യം

കാ​ഴ്​​ച മ​റ​ച്ച്​ മൂ​ട​ൽ​മ​ഞ്ഞ്​; ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ നി​ർ​ദേ​ശം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തി​​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ക​ന​ത്ത മൂ​ട​ല്‍ മ​ഞ്ഞ് അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ര്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ​പു​ല​ര്‍ത്ത​ണ​മെ​ന്നും മ​റ്റു വാ​ഹ​ന​ങ്ങ​ളി​ല്‍നി​ന്ന് അ​ല്‍പം അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം സൂ​ചി​പ്പി​ച്ചു. മൂ​ട​ല്‍മ​ഞ്ഞ് കാ​ര​ണം അ​പ​ക​ട സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

ക​ഴി​ഞ്ഞ​ദി​വ​സം ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ റോ​ഡു​ക​ളും ബോ​ര്‍ഡു​ക​ളും വ്യ​ക്ത​മ​ല്ലാ​ത്ത നി​ല​യി​ല്‍ മ​ഞ്ഞു​മൂ​ടി. സു​ര​ക്ഷ സ​ഹാ​യ​മോ ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​മോ ആ​വ​ശ്യ​മെ​ങ്കി​ല്‍ 112 എ​ന്ന ഹോ​ട്ട്‌​ലൈ​ന്‍ ന​മ്പ​റി​ല്‍ വി​ളി​ക്ക​ണ​മെ​ന്നും ക​ട​ല്‍യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ അ​ത്യാ​വ​ശ്യ ഘ​ട്ട​ത്തി​ൽ 1880888 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ര്‍ത്തു.

Tags:    
News Summary - Snow over view; Recommendation for caution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.