സ്നേഹാലയം പ്രവാസി അസോസിയേഷൻ അംഗങ്ങൾ മെഡിക്കൽ ക്യാമ്പിൽ
കുവൈത്ത് സിറ്റി: സ്നേഹാലയം പ്രവാസി അസോസിയേഷൻ അൽ ശിഫ മെഡിക്കൽ ഗ്രൂപ്പും അൽ നഹിൽ ഇന്റർനാഷനൽ ക്ലിനിക്കും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അഡ്മിനിസ്ട്രേഷൻ മാനേജർ ബിജിത്ത് നായർ ഉദ്ഘാടനം ചെയ്തു.
മെഡിക്കൽ ഡയറക്ടർ ഡോ.സഞ്ജീവ് പ്രസാദ്, ജനറൽ പ്രാക്ടീഷൻ ഡോ.പെട്രു ദേവദാസ്, ഡെപ്യൂട്ടി മാനേജർ ലൂസിയ വില്യംസ്, സിസ്റ്റർ അനു ചന്ദ്രൻ, ബേബി ശാലിനി, തൻസീർ എന്നിവരുടെ സഹകരണത്തോടെ പരിശോധനകൾ നടത്തി.സ്നേഹാലയം രക്ഷാധികാരി അഷ്റഫ്, ക്രീയേറ്റർ നജീറ, പ്രസിഡന്റ് നജ്മുദ്ദീൻ, സെക്രട്ടറി അൻസാർ, ഇവന്റ് കോഓഡിനേറ്റർ അന്നൂസ് എന്നിവർ സംസാരിച്ചു. സ്നേഹാലയം അഡ്മിൻസ്,എക്സിക്യൂട്ടിവ്, ഗ്രൂപ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. മെഡിക്കൽ ടീമിന് സ്നേഹാലയത്തിന്റെ സ്നേഹ ആദരവ് നൽകി. എ.കെ.ഹുസൈൻ മീഡിയ സപ്പോർട്ട് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.