സ്നേഹാലയം പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമത്തിൽനിന്ന്
Posted On
date_range Updated On
date_range സ്നേഹാലയം പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം
കുവൈത്ത് സിറ്റി: സ്നേഹാലയം പ്രവാസി അസോസിയേഷൻ കുവൈത്ത് ഇഫ്ത്താർ സംഗമം അബ്ബാസിയ യൂനൈറ്റെഡ് ഇന്ത്യൻ സ്കൂളിൽ നടന്നു. സംഗമത്തിൽ സ്നേഹാലയം പ്രസിഡന്റ് നജ്മുദ്ധീൻ അധ്യക്ഷത വഹിച്ചു. അബ്ദുൽ റഷീദ് മുസ്ലലിയാർ മീനാട് മുഖ്യ പ്രഭാഷണം നടത്തി.
മനോജ് മാവേലിക്കര, സെന്റ് ജോൺസ് മാർത്തോമാ പാരിഷ് കുവൈത്ത് റവറൻഡ് ബിനു അബ്രഹാം എന്നിവർ ആശംസകൾ നേർന്നു. കുവൈത്തിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവരും,വിവിധ സംഘടന ഭാരവാഹികളും പങ്കെടുത്തു.
സ്നേഹാലയം പ്രവാസി അസോസിയേഷൻ ഭാരവാഹികളും, പ്രവർത്തകരും നേതൃത്വം നൽകി. സ്നേഹാലയം സെക്രട്ടറി അൻസാർ സ്വാഗതവും രക്ഷധികാരി അഷ്‌റഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.