കുവൈത്ത് സിറ്റി: ഈ വര്‍ഷം അവസാനത്തോടെ സ്മാർട്ട് ഇലക്ട്രിസിറ്റി മീറ്ററുകൾ സഥാപിക്കൽ പൂർത്തിയാക്കാൻ ഒരുങ്ങി കുവൈത്ത് വൈദ്യുതി-ഊർജ മന്ത്രാലയം. ഊർജ ഉപഭോഗ നിയന്ത്രണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. ‘വിഷൻ 2035’ പ്രകാരമുള്ള സ്മാർട്ട് സിറ്റി വികസനത്തിനും അടിസ്ഥാന സൗകര്യ നവീകരണത്തിനും സ്മാർട്ട് മീറ്ററുകൾ നിർണായകമാണെന്ന് അധികൃതർ അറിയിച്ചു. സ്മാർട്ട് മീറ്ററുകൾ യഥാർഥ ഉപഭോഗം കൃത്യമായി രേഖപ്പെടുത്തി ഡാറ്റ സേവനദാതാക്കൾക്ക് നേരിട്ട് കൈമാറും.
ഇതിനാൽ ഏകദേശ റീഡിങ്ങുകൾ ഒഴിവാകും. മൊബൈൽ ആപ്പ്/ഹോം ഡിസ്േപ്ല വഴി ഉപഭോക്താക്കൾക്ക് തത്സമയ ഉപഭോഗം നിരീക്ഷിക്കാനും ഉയർന്ന ഉപഭോഗ ഉപകരണങ്ങൾ തിരിച്ചറിയാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.