കബ്ദിൽ വെയർഹൗസിലെ തീ അണക്കുന്ന അഗ്നിശമന സേന
Posted On
date_range Updated On
date_range കബ്ദിൽ വെയർഹൗസിൽ വൻ തീപിടിത്തം
കുവൈത്ത് സിറ്റി: കബ്ദിൽ ഫാമിലെ വെയർഹൗസിൽ വൻ തീപിടിത്തം. തീ പിടിത്തത്തിൽ വെയർഹൗസിലെ വിവിധ വസ്തുക്കൾക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചു.
തീയും പുകയും ഉയർന്നത് പ്രദേശത്ത് ഭീതി പരത്തി. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ കെടുത്താനുള്ള നടപടികൾ ആരംഭിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും വൈകാതെ തീ പൂർണമായും നിയന്ത്രിക്കാനും കഴിഞ്ഞതായും അഗ്നിശമന സേന അറിയിച്ചു. വിവിധ ഇടങ്ങളിൽനിന്നായി ആറു യൂനിറ്റ് ഫയർഫോഴ്സ് രക്ഷാപ്രവർത്തനങ്ങൾക്ക് എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.