സി​ൽ​വ​ർ സ്റ്റാ​ർ​സ് ജ​ഴ്സി പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ ടീം ​അം​ഗ​ങ്ങ​ൾ, സ്പോ​ൺ​സ​ർ​മാ​ർ,

ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ

പുതിയ സീസണിൽ പുത്തൻ ജഴ്സിയിൽ സിൽവർ സ്റ്റാർസ്

കു​വൈ​ത്ത് സി​റ്റി: കെ​ഫാ​ക്ക് പു​തി​യ സീ​സ​ണി​ലേ​ക്ക് ത​യാ​റെ​ടു​ത്ത്‌ സി​ൽ​വ​ർ സ്റ്റാ​ർ​സ്‌. പു​തി​യ ജ​ഴ്സി​യി​ലാ​ണ് ഈ ​സീ​സ​ണി​ൽ ക്ല​ബ് ഇ​റ​ങ്ങു​ന്ന​ത്. അ​ബ്ബാ​സി​യ ഹെ​വ​ൻ​സ്‌ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പു​തി​യ ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.

ക്ല​ബ് പ്ര​സി​ഡ​ന്റ് ജോ​ർ​ജ് വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി ശം​സു​ദ്ദീ​ൻ അ​ട​ക്കാ​നി, ട്ര​ഷ​റ​ർ വി.​ടി. പ്ര​ജീ​ഷ്‌, സ്പോ​ൺ​സ​ർ‌ പ്ര​തി​നി​ധി​ക​ളാ​യ സു​നി​ൽ പ​റ​ക്ക​പാ​ട​ത്ത്‌ (ഫീ​നി​ക്സ്‌), സു​ർ​ജി​ത്‌ സി​ങ് (പ​ഞ്ചാ​ബ്‌ സ്റ്റീ​ൽ ഫാ​ക്‌​ട​റി), സാ​യ് അ​പ്പു​ക്കു​ട്ട​ൻ, സ​ലീം (ദീ​വാ​നി​യ) എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക്ല​ബ് ഭാ​ര​വാ​ഹി​ക​ളും ക​ളി​ക്കാ​രും ടീം ​സ​പ്പോ​ർ​ട്ടേ​ഴ്സും പ​ങ്കെ​ടു​ത്തു.

ടീം ‌​മാ​നേ​ജ​ർ​മാ​രാ​യ അ​നീ​ഷ്‌ വി. ​റാം, ഫി​റോ​സ്‌ ഖാ​ൻ എ​ന്നി​വ​ർ പു​തി​യ സീ​സ​ണി​ലേ​ക്കു​ള്ള ക്യാ​പ്റ്റ​ന്മാ​രെ പ്ര​ഖ്യാ​പി​ച്ചു. കെ​ഫാ​ക്ക് സോ​ക്ക​ർ ലീ​ഗി​ൽ അ​ബ്ദു​ൽ റൗ​ഫാ​ണ് നാ​യ​ക​ൻ. ഉ​പ​നാ​യ​ക​നാ​യി റം​ഷാ​ദ്. മാ​സ്റ്റേ​ഴ്സ് ടീ​മി​ന്റെ നാ​യ​ക​ൻ പ്ര​ജീ​ഷ്‌ കു​മാ​ർ, ഉ​പ​നാ​യ​ക​ൻ സ​ലാ​വു​ദ്ദീ​ൻ എ​ന്നി​വ​രാ​ണ്.സു​നി​ൽ പ​റ​ക്ക​പാ​ട​ത്ത്‌ ക്യാ​പ്റ്റ​ൻ അ​ബ്ദു​ൽ റൗ​ഫി​നും സു​ർ​ജി​ത് സി​ങ് മാ​സ്റ്റേ​ഴ്സ് ടീം ​നാ​യ​ക​ൻ പ്ര​ജീ​ഷ്‌ കു​മാ​റി​നും ആ​ദ്യ ജ​ഴ്‌​സി ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ജാ​ക്ക​റ്റ്‌ സാ​യ്‌ അ​പ്പു​ക്കു​ട്ട​ൻ ക്ല​ബ് പ്ര​തി​നി​ധി മു​ഹ​മ്മ​ദ്‌ ഷാ​ഫി​ക്ക്‌ ന​ൽ​കി പ്ര​കാ​ശ​നം ന​ട​ത്തി. ടീം ​കി​റ്റ്‌ സ​ലീം ക്ല​ബ് പ്ര​തി​നി​ധി ടി.​കെ. മു​ഹ​മ്മ​ദി​ന് ന​ൽ​കി.

ക​ബീ​ർ, ഉ​നൈ​സ്‌, ജം​ഷീ​ദ്‌, വി​ജു, ഗ​ൾ​ഫ് മാ​ധ്യ​മം പ്ര​തി​നി​ധി ന​വാ​സ്, ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ർ​ജ് വ​ർ​ഗീ​സ്, ശം​സു​ദ്ദീ​ൻ അ​ട​ക്കാ​നി, പ്ര​ജീ​ഷ് വി.​ടി, അ​നീ​ഷ് വി. ​റാം, ഫി​റോ​സ്‌ ഖാ​ൻ, കെ.​സി. റ​ബീ​ഷ്, ടി.​കെ. മു​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ്‌ ഷാ​ഫി, സ​ലാ​ഹു​ദ്ദീ​ൻ, ബി​നു മാ​ർ​ക്കോ​സ്‌, അ​ർ​ഷാ​ദ്‌, ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ ക​ളി​ക്കാ​ർ​ക്കു​ള്ള ജ​ഴ്സി ന​ൽ​കി. സാ​യ്‌ അ​പ്പു​ക്കു​ട്ട​നും ക​ബീ​റും ന​യി​ച്ച ഓ​ർ​ക്ക​സ്ട്ര​യു​ടെ പ​രി​പാ​ടി​യും ന​ട​ന്നു.

Tags:    
News Summary - Silver Stars in new jersey for new season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.