Posted On
date_range Updated On
date_range നോട്ടം ഹ്രസ്വ ചലച്ചിത്രോത്സവം: അപേക്ഷ ക്ഷണിച്ചു
കുവൈത്ത് സിറ്റി: കേരള അസോസിയേഷൻ കുവൈത്ത് ഒമ്പതാമത് കണിയാപുരം രാമചന്ദ്രൻ സ്മാരക 'നോട്ടം' ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് എൻട്രികൾ ക്ഷണിച്ചു. മാർച്ച് 18, 19, 20 തീയതികളിൽ ഓൺലൈൻ
പ്ലാറ്റ്ഫോമിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് വിപുലമായ രീതിയിൽ മേള നടത്തുന്നത്. 2018ന് ശേഷം നിർമിച്ചതും യുട്യൂബിലോ മറ്റ് ഓൺലൈൻ മീഡിയകളിലോ ലഭ്യമല്ലാത്തതും മുൻവർഷങ്ങളിൽ 'നോട്ടം' ഫെസ്റ്റിവലിൽ പങ്കെടുക്കാത്തതുമായ 15 മിനിറ്റിൽ താഴെയുള്ള ഹ്രസ്വചിത്രങ്ങൾ ആണ് മത്സരത്തിൽ ഉൾപ്പെടുത്തുക. ഫെബ്രുവരി 28നകം എൻട്രികൾ ലഭിക്കണം. ഫോൺ: 00965- 60753530, 55831679, 97287058.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.