ശൈഖ്​ അഹ്​മദ്​ അൽ നവാഫ്​ നാഷനൽ ഗാർഡ്​ ഉപമേധാവി

കുവൈത്ത്​ സിറ്റി: ലെഫ്​റ്റനൻറ്​ ജനറൽ ശൈഖ്​ അഹ്​മദ്​ അൽ നവാഫ്​ അൽ അഹ്​മദ്​ അസ്സബാഹിനെ കുവൈത്ത്​ നാഷനൽ ഗാർഡ്​ ഉപമേധാവിയായി നിയമിച്ചു. മുൻ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനും അഹ്​മദി ഗവർണറുമായിരുന്ന ഇദ്ദേഹം നിലവിലെ കുവൈത്ത്​ അമീർ ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹി​െൻറ മകനാണ്​. നാഷനൽ ഗാർഡ് മേധാവി ശൈഖ് മിഷ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്​ കുവൈത്ത്​ കിരീടാവകാശിയാവുകയും പകരം ശൈഖ്​ സാലിം അൽ അലി അസ്സബാഹ്​ മേധാവിയാവുകയും ചെയ്​തതിനെ തുടർന്നാണ്​ പുതിയ ഉപമേധാവിയെ നിശ്ചയിച്ചത്​. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.